Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vande Mataram

വന്ദേമാതരം ആലപിക്കാൻ പുതിയ നിർദേശം

ന്യൂ​​​ഡ​​​ൽ​​​ഹി: ദേ​​​ശീ​​​യ ഗീ​​​ത​​​മാ​​​യ വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ല​​​പി​​​ക്കു​​​ന്ന​​​തി​​​ന് പു​​​തി​​​യ ഔ​​​ദ്യോ​​​ഗി​​​ക മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം. പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ന്‍റെ ആ​​​റു ഖ​​​ണ്ഡി​​​ക​​​ക​​​ളും ഇ​​​നി​​​മു​​​ത​​​ൽ ആ​​​ല​​​പി​​​ക്ക​​​ണം. മൂ​​​ന്നു മി​​​നി​​​റ്റും 10 സെ​​​ക്ക​​​ൻ​​​ഡു​​​മാ​​​ണ് ഇ​​​തി​​​ന്‍റെ ആ​​​കെ ദൈ​​​ർ​​​ഘ്യം.

ഒ​​​രു മി​​​നി​​​റ്റും ഒ​​​ന്പ​​​ത് സെ​​​ക്ക​​​ൻ​​​ഡു​​​മെ​​​ടു​​​ത്ത് ര​​​ണ്ടു ച​​​ര​​​ണം ആ​​​ല​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​തു​​​വ​​​രെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​തി​​​വ്. എ​​​ന്നാ​​​ൽ ഇ​​​നി​​​മു​​​ത​​​ൽ കേ​​​ന്ദ്ര - സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ എ​​​ല്ലാ ഔ​​​ദ്യോ​​​ഗി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും ദേ​​​ശീ​​​യ ഗീ​​​ത​​​ത്തി​​​ന്‍റെ ആ​​​റു ച​​​ര​​​ണ​​​വും ആ​​​ല​​​പി​​​ക്ക​​​ണം. വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ന്‍റെ 150-ാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യ്ക്കു പി​​​ന്നാ​​​ലെ ദേ​​​ശീ​​​യ ഗീ​​​ത​​​ത്തി​​​ന് ദേ​​​ശീ​​​യ ഗാ​​​ന​​​ത്തോ​​​ടൊ​​​പ്പം പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​മെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

ഇ​​​തോ​​​ടൊ​​​പ്പം രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യോ സം​​​സ്ഥാ​​​ന ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​രോ ല​​​ഫ്. ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​രോ ഏ​​​തെ​​​ങ്കി​​​ലും ഔ​​​ദ്യോ​​​ഗി​​​ക പ​​​രി​​​പാ​​​ടി​​​യി​​​ൽ എ​​​ത്തു​​​ന്പോ​​​ഴും ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ​​​നി​​​ന്ന് പോ​​​കു​​​ന്പോ​​​ഴും ഗീ​​​തം ആ​​​ല​​​പി​​​ക്ക​​​ണം. രാ​​​ഷ്‌​​​ട്ര​​​പ​​​തി റേ​​​ഡി​​​യോ​​​യി​​​ലൂ​​​ടെ​​​യോ ടെ​​​ലി​​​വി​​​ഷ​​​നി​​​ലൂ​​​ടെ​​​യോ രാ​​​ജ്യ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ന്ന​​​തി​​​നു​​​മു​​​ന്പും ശേ​​​ഷ​​​വും വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ല​​​പി​​​ക്ക​​​ണം. ഇ​​​തോ​​​ടൊ​​​പ്പം പ​​​രേ​​​ഡു​​​ക​​​ളി​​​ൽ ദേ​​​ശീ​​​യ പ​​​താ​​​ക എ​​​ത്തി​​​ക്കു​​​ന്പോ​​​ഴും ഗീ​​​തം ആ​​​ല​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശം. സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന മ​​​റ്റ് അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ലും ഗീ​​​തം ആ​​​ല​​​പി​​​ക്ക​​​ണം.

ഔ​​​ദ്യോ​​​ഗി​​​ക അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ ദേ​​​ശീ​​​യ ഗീ​​​തം പാ​​​ടു​​​ന്പോ​​​ഴൊ​​​ക്കെ ആ​​​റു ച​​​ര​​​ണ​​​വും പാ​​​ട​​​ണം. സ്കൂ​​​ളു​​​ക​​​ളി​​​ൽ ദി​​​വ​​​സം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് ദേ​​​ശീ​​​യ ഗീ​​​തം ആ​​​ല​​​പി​​​ക്കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

പ​​​രേ​​​ഡു​​​ക​​​ളി​​​ൽ ഒ​​​ഴി​​​കെ ദേ​​​ശീ​​​യ പ​​​താ​​​ക നി​​​വ​​​ർ​​​ത്തു​​​ന്ന അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ല​​​പി​​​ക്കേ​​​ണ്ട​​​താ​​​ണ്. റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ലാ​​​ണ് പൊ​​​തു​​​വെ ദേ​​​ശീ​​​യ പ​​​താ​​​ക നി​​​വ​​​ർ​​​ത്തു​​​ന്ന ച​​​ട​​​ങ്ങ് ഉ​​​ണ്ടാ​​​കു​​​ക. മ​​​ന്ത്രി​​​മാ​​​രും മ​​​റ്റും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ നി​​​ർ​​​ബ​​​ന്ധ​​​മ​​​ല്ലെ​​​ങ്കി​​​ലും ഗീ​​​തം ആ​​​ല​​​പി​​​ക്കാം.

ദേ​​​ശീ​​​യ ഗീ​​​തം ആ​​​ല​​​പി​​​ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ അ​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക ന​​​ൽ​​​കാ​​​നാ​​​കി​​​ല്ലെ​​​ന്നും മാ​​​തൃ​​​രാ​​​ജ്യ​​​ത്തോ​​​ടു​​​ള്ള ആ​​​ദ​​​രം പ്ര​​​ക​​​ടി​​​പ്പി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ ഇ​​​തു സാ​​​ധ്യ​​​മാ​​​ണെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​നി​​​മു​​​ത​​​ൽ ദേ​​​ശീ​​​യ ഗീ​​​ത​​​ത്തി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക പ​​​തി​​​പ്പ് ആ​​​ല​​​പി​​​ക്കു​​​ന്പോ​​​ഴോ റിക്കാർ​​​ഡ് ചെ​​​യ്ത ഭാ​​​ഗം കേ​​​ൾ​​​ക്കു​​​ന്പോ​​​ഴോ ദേ​​​ശീ​​​യ ഗാ​​​ന​​​ത്തോ​​​ടു പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന സ​​​മാ​​​ന ആ​​​ദ​​​ര​​​ത്തോ​​​ടെ എ​​​ഴു​​​ന്നേ​​​റ്റ് അ​​​റ്റ​​​ൻ​​​ഷ​​​നാ​​​യി നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

എ​​​ന്നാ​​​ൽ സി​​​നി​​​മ​​​ക​​​ളി​​​ലും മ​​​റ്റും ദേ​​​ശീ​​​യ ഗീ​​​തം ആ​​​ല​​​പി​​​ക്കു​​​ന്ന സ​​​ന്ദ​​​ർ​​​ഭ​​​മു​​​ണ്ടാ​​​യാ​​​ൽ അ​​​റ്റ​​​ൻ​​​ഷ​​​നാ​​​യി നി​​​ൽ​​​ക്കേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്ര​​​ല​​​യം നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

Editorial

വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ശ​ക്തി സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലാ​ണ്

ബ​ങ്കിം ച​ന്ദ്ര ചാ​റ്റ​ർ​ജി ര​ചി​ച്ച വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​ക​മാ​ണ്. പ​ക്ഷേ, ഒ​രി​ക്ക​ൽ ഈ ​രാ​ജ്യ​ത്തെ ഒ​ന്നി​പ്പി​ച്ച ആ ​ദേ​ശ​ഭ​ക്തി​ഗാ​നം ഇ​പ്പോ​ൾ ഭി​ന്ന​ത​യു​ടെ ച​ർ​ച്ചാ​വി​ഷ​യ​മാ​യി​രി​ക്കു​ന്നു. അ​ടി​യ​ന്ത​ര​പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്നു ശ്ര​ദ്ധ തി​രി​ക്കാ​ൻ വ​ന്ദേ​മാ​ത​രം നീ​ട്ടി​പ്പാ​ടു​ന്നു.

ല​ക്ഷ​ക്ക​ണ​ക്കി​നു ഭാ​ര​തീ​യ​ർ വ​ന്ദേ​മാ​ത​രം ചൊ​ല്ലി​യ​തി​നാ​ലാ​ണ് ത​ങ്ങ​ൾ ഇ​വി​ടെ​യു​ള്ള​തെ​ന്നു പാ​ർ​ല​മെ​ന്‍റി​ൽ പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി, പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ​തി​രേ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തു. പ​ക്ഷേ, ഗാ​ന്ധി​ജി​യും നെ​ഹ്റു​വും പ​ട്ടേ​ലു​മൊ​ക്കെ നേ​താ​ക്ക​ളാ​യി​രു​ന്ന ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ച് സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ സാ​മ്രാ​ജ്യ​വി​രു​ദ്ധ കൊ​ടു​ങ്കാ​റ്റാ​ക്കി​യ​പ്പോ​ൾ സം​ഘ​പ​രി​വാ​ർ എ​വി​ടെ​യാ​യി​രു​ന്നു എ​ന്ന ചോ​ദ്യം കോ​ൺ​ഗ്ര​സി​ന്‍റേ​ത​ല്ല, ച​രി​ത്ര​ത്തി​ന്‍റേ​താ​ണ്. വ​ന്ദേ​മാ​ത​രം സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ​യ​ല്ല, സ്വാ​ത​ന്ത്ര്യ​സ​മ​രം വ​ന്ദേ​മാ​ത​ര​ത്തെ​യാ​ണ് സൃ​ഷ്ടി​ച്ച​ത്. ഒ​ന്നി​നെ​യും നി​ന്ദി​ക്ക​രു​ത്.

1875 ന​വം​ബ​റി​ൽ ബ​ങ്കിം ച​ന്ദ്ര ചാ​റ്റ​ർ​ജി ത​ന്‍റെ ബം​ഗാ​ള്‍ മാ​സി​ക​യാ​യ ബം​ഗ​ദ​ര്‍​ശ​നി​ല്‍ ക​വി​ത പ്ര​സി​ദ്ധീ​ക​രി​ച്ചെ​ന്നാ​ണ് ചി​ല രേ​ഖ​ക​ളി​ൽ കാ​ണു​ന്ന​ത്. 1870ക​ളി​ൽ, ‘ദൈ​വം രാ​ജ്ഞി​യെ ര​ക്ഷി​ക്ക​ട്ടെ’ എ​ന്ന ഗാ​നം ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വ​ന്ദേ​മാ​ത​രം ര​ചി​ക്ക​പ്പെ​ട്ട​ത​ത്രേ. പി​ന്നീ​ട്, 1882ൽ ​ചാ​റ്റ​ർ​ജി ആ​ന​ന്ദ​മ​ഠ​മെ​ന്ന നോ​വ​ൽ എ​ഴു​തി​യ​പ്പോ​ൾ ഗാ​നം അ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി. 1896ലെ ​കോ​ൺ​ഗ്ര​സ് സ​മ്മേ​ള​ന​ത്തി​ൽ ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​ർ ഈ ​ക​വി​ത ആ​ല​പി​ച്ച​തോ​ടെ​യാ​ണ് ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​കു​ക​യും സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന് ആ​വേ​ശം പ​ക​ർ​ന്ന ദേ​ശ​ഗീ​ത​മാ​കു​ക​യും ചെ​യ്ത​ത്.

മാ​തൃ​ഭൂ​മി​യെ ര​ക്ഷി​ക്കാ​ൻ അ​ണി​നി​ര​ന്ന ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ നെ​ഞ്ചി​ലെ ദേ​ശ​സ്നേ​ഹ​ത്തി​ന്‍റെ ക​ട​ലി​ര​ന്പം ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യം കേ​ട്ട​ത് വ​ന്ദേ​മാ​ത​ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു. അ​തി​ൽ ദേ​ശ​ഭ​ക്തി​യും മു​ദ്രാ​വാ​ക്യ​വും മു​ന്ന​റി​യി​പ്പും ക​ണ്ട ബ്രി​ട്ടീ​ഷു​കാ​ർ അ​തു നി​രോ​ധി​ച്ചു. പ​ക്ഷേ, ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ്രി​ട്ടീ​ഷു​കാ​രെ തു​ര​ത്താ​നി​റ​ങ്ങി​യ ദേ​ശാ​ഭി​മാ​നി​ക​ൾ വ​ന്ദേ​മാ​ത​രം തൊ​ണ്ട​പൊ​ട്ടു​മാ​റു​ച്ച​ത്തി​ൽ പാ​ടി. പ​ല​രും ജ​യി​ലി​ലാ​യി. ഇ​തൊ​ക്കെ സ്വാ​ത​ന്ത്ര്യ​സ​മ​ര​ച​രി​ത്ര​ത്തി​ന്‍റെ പു​ള​കി​ത ഭാ​ഗ​ങ്ങ​ളാ​ണ്.

ആ ​ച​രി​ത്ര​ത്തേ​ക്കാ​ൾ പ്രാ​ധാ​ന്യം മ​റ്റു ചി​ല​തി​നു കൊ​ടു​ക്കു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ രാ​ജ്യം കാ​ണു​ന്ന​ത്. 1937ല്‍ ​വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ​ പ്ര​ധാ​ന ശ്ലോ​ക​ങ്ങ​ളെ, ജി​ന്ന​യു​ടെ എ​തി​ർ​പ്പു​മൂ​ലം മു​സ്‌​ലിം​ക​ള്‍ക്ക് അ​നി​ഷ്ട​മാ​ണെ​ന്നു ക​ണ്ട് നെ​ഹ്‌​റു എ​തി​ർ​ത്തെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ക​ഴി​ഞ്ഞ മാ​സം വി​വാ​ദ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ വി​ഭ​ജ​നം ഇ​ന്ത്യ​യി​ൽ വി​ഭ​ജ​ന​ത്തി​ന്‍റെ വി​ത്തു​ക​ള്‍ വി​ത​ച്ചെ​ന്നും ഈ ​വി​ഭ​ജ​ന മ​നോ​ഭാ​വം രാ​ജ്യ​ത്ത് ഇ​പ്പോ​ഴും വെ​ല്ലു​വി​ളി​യാ​യി തു​ട​രു​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞ​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

വ​ന്ദേ​മാ​ത​രം ച​ർ​ച്ച​യ്ക്കെ​ടു​ത്ത​പ്പോ​ൾ പാ​ർ​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും ബി​ജെ​പി നേ​താ​ക്ക​ൾ മോ​ദി​യു​ടെ ഭാ​ഷ്യം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ മ​ഹാത്മാ​ഗാ​ന്ധി​ക്കൊ​പ്പം നി​ന്ന, പ​ല​പ്പോ​ഴാ​യി ഒ​ന്പ​തു വ​ർ​ഷ​ത്തോ​ട​ടു​ത്ത് രാ​ജ്യ​ത്തി​നു​വേ​ണ്ടി ജ​യി​ലി​ൽ കി​ട​ന്ന, സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലും രാ​ഷ്‌​ട്രീ​യ​ത്തി​ലും സാ​ന്പ​ത്തി​ക​ന​ഷ്ട​മ​ല്ലാ​തെ നേ​ട്ട​മൊ​ന്നു​മു​ണ്ടാ​ക്കി​യി​ട്ടി​ല്ലാ​ത്ത, വി​ശ്വ​ച​രി​ത്രാ​വ​ലോ​ക​നം, ഇ​ന്ത്യ​യെ ക​ണ്ടെ​ത്ത​ൽ തു​ട​ങ്ങി​യ ഗ്ര​ന്ഥ​ങ്ങ​ളി​ലൂ​ടെ ഭാ​ര​തീ​യ സം​സ്കാ​ര​ത്തെ ലോ​ക​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തി​യ, ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന നെ​ഹ്‌​റു​വി​ൽ നാ​ളി​തു​വ​രെ മോ​ദി ന​ന്മ​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

അ​തി​ശ​യ​മി​ല്ല; സം​ഘ​പ​രി​വാ​റി​ന്‍റെ വ​ർ​ഗീ​യ നി​ല​പാ​ടു​ക​ളെ അ​ദ്ദേ​ഹം അ​ത്ര​യ്ക്ക് എ​തി​ർ​ത്തി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല, 1937ലെ ​കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗ​ത്തി​ലാ​ണ് വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ര​ണ്ട് ഖണ്ഡങ്ങ​ൾ മാ​ത്രം മ​തി​യെ​ന്നു തീ​രു​മാ​നി​ച്ച​തെ​ങ്കി​ൽ നെ​ഹ്‌​റു​വി​നൊ​പ്പം അ​തി​ൽ പ​ങ്കെ​ടു​ത്ത ഗാ​ന്ധി​ജി​യും ടാ​ഗോ​റും സ​ർ​ദാ​ർ പ​ട്ടേ​ലും നേ​താ​ജി​യു​മൊ​ക്കെ കു​റ്റ​പ​ത്ര​ത്തി​ലുണ്ടാ​കും; അ​തു വേ​ണോ?

വ​ന്ദേ​മാ​ത​ര​ത്തി​ലെ ഒ​ഴി​വാ​ക്കി​യ ഭാ​ഗ​ങ്ങ​ളി​ല്‍ എ​തി​ര്‍പ്പി​നു കാ​ര​ണ​മാ​യ മ​ത​പ​ര​മാ​യ ചി​ല ആ​ഖ്യാ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ സ്വാ​ത​ന്ത്ര്യപ്ര​സ്ഥാ​ന​ത്തി​നു​ള്ളി​ല്‍ ഐ​ക്യം ഉ​റ​പ്പാ​ക്കാ​നാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ര​ണ്ട് ഖണ്ഡ​ങ്ങ​ള്‍ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​ര്‍ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു​വി​ന് അ​യ​ച്ച ക​ത്തും കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ ഉ​ദ്ധ​രി​ച്ചു. അ​തു​പോ​ലെ, വ​ന്ദേ​മാ​ത​രം പൂ​ർ​ണമാ​യി പാ​ട​ണ​മെ​ന്ന അ​ഭി​പ്രാ​യം നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന് ഉ​ണ്ടാ​യി​രു​ന്നെ​ന്ന വാ​ദ​വു​മു​ണ്ട്.

സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ ബോ​സി​ന്‍റെ പ​ങ്കാ​യി​രു​ന്നി​ല്ല, ഗാ​ന്ധി​ജി​ക്കും നെ​ഹ്റു​വി​നും ഉ​ണ്ടാ​യി​രു​ന്ന​ത്. ധീ​ര​ദേ​ശാ​ഭി​മാ​നി​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​വ്ര ആ​ശ​യ​ങ്ങ​ൾ വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ആ​ക​ർ​ഷി​ച്ചി​ല്ല. പ​ക്ഷേ, കോ​ൺ​ഗ്ര​സി​ന് സ​ക​ല​രെ​യും സാ​മ്രാ​ജ്യ​ത്വ​വി​രു​ദ്ധ സേ​നാ​നി​ക​ളാ​ക്ക​ണ​മാ​യി​രു​ന്നു. ഒ​ന്നി​പ്പി​ക്ക​ൽ അ​ത്ര എ​ളു​പ്പ​മ​ല്ല​ല്ലോ!

ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്വ​ത്തി​നെ​തി​രേ, എ​ണ്ണ​മ​റ്റ ജാ​തി-​മ​ത-​വ​ർ​ണ​ങ്ങ​ളി​ൽ​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​രെ ഒ​റ്റ നൂ​ലി​ൽ കോ​ർ​ത്ത കോ​ൺ​ഗ്ര​സി​ന്‍റെ നേ​താ​ക്ക​ൾ ചെ​യ്ത വി​ട്ടു​വീ​ഴ്ച​ക​ൾ ബി​ജെ​പി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. പ​ക്ഷേ, തോ​ക്കി​ൻ​മു​ന​യി​ലും ജ​യി​ലി​ലും തെ​രു​വി​ലു​മൊ​ക്കെ​യാ​യി ആ ​മ​ഹാ​ത്യാ​ഗി​ക​ൾ, സൂ​ര്യ​ന​സ്ത​മി​ക്കാ​ത്ത സാ​മ്രാ​ജ്യ​ത്തെ വെ​ല്ലു​വി​ളി​ക്കു​ക​യാ​യി​രു​ന്നെ​ന്നു മ​റ​ക്ക​രു​ത്.

മാ​ത്ര​മ​ല്ല, രാ​ജ്യം നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ തൊ​ഴി​ലി​ല്ലാ​യ്മ, ദാ​രി​ദ്ര്യം, വ​ർ​ഗീ​യ ചേ​രി​തി​രി​വ്, ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ​ത, വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ അ​പാ​ക​ങ്ങ​ൾ, പ​ട്ടി​ക​യു​ടെ തീ​വ്ര​പ​രി​ഷ്ക​ര​ണ​ത്തി​ലെ ന്യൂ​ന​ത​ക​ൾ, വി​ക​സ​ന​പ്ര​ക്രി​യ​ക​ൾ തു​ട​ങ്ങി​യ​വ​യൊ​ക്കെ ച​ർ​ച്ച ചെ​യ്യേ​ണ്ട​തി​നു പ​ക​ര​മാ​കു​മോ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ജ​യ​മാ​യി മാ​റി​യ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലെ ഐ​ക്യ​ത്തി​നു​വേ​ണ്ടി​യു​ള്ള വി​ട്ടു​വീ​ഴ്ച​ക​ൾ?

എ​ന്താ​യാ​ലും, സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ കാ​ര്യ​മാ​യ പ​ങ്കി​ല്ലാ​ത്ത​വ​ർ, അ​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ പേ​രി​ൽ സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ക​ളെ പ​ഴി​ക്കു​ന്ന​ത് ക​റു​ത്ത ഫ​ലി​ത​മാ​ണ്. ഇ​പ്പോ​ഴെ​ത്ര പൂ​ർ​ണ​ഖണ്ഡ​ങ്ങ​ൾ പാ​ടി​യാ​ലും അ​ന്ന​ത്തെ ര​ണ്ടു ഖണ്ഡ​ങ്ങ​ളോ​ളം വ​രു​മോ?

National

വന്ദേമാതരം: നെഹ്റുവിനെ വീണ്ടും കടന്നാക്രമിച്ച് മോദി

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ​ഗീ​ത​മാ​യ വ​ന്ദേ​മാ​ത​ര​ത്തി​ലെ ചി​ല ശ്ലോ​ക​ങ്ങ​ൾ മു​ഹ​മ്മ​ദ​ലി ജി​ന്ന​യു​ടെ താ​ത്പ​ര്യ​ത്തി​ൽ നീ​ക്കം ചെ​യ്ത​ത് അം​ഗീ​ക​രി​ച്ച​തു​വ​ഴി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വും കോ​ണ്‍ഗ്ര​സും പ്രീ​ണ​ന രാ​ഷ്‌​ട്രീ​യ​ത്തി​ൽ മു​ഴു​കി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

വ​ന്ദേ​മാ​ത​ര​ത്തി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ 1937ൽ ​ഒ​ഴി​വാ​ക്കി​യെ​ന്നും ഇ​താ​ണു വി​ഭ​ജ​ന​ത്തി​ന്‍റെ വി​ത്തു​ക​ൾ പാ​കി​യ​തെ​ന്നും മോ​ദി ലോ​ക്സ​ഭ​യി​ൽ ആ​രോ​പി​ച്ചു.

വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​ർ​ല​മെ​ന്‍റി​ൽ ഇ​ന്ന​ലെ ന​ട​ന്ന ച​ർ​ച്ച​യ്ക്കു തു​ട​ക്കം കു​റി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. കോ​ണ്‍ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി വ​ദ്ര​യും പാ​ർ​ട്ടി ഉ​പ​നേ​താ​വ് ഗൗ​ര​വ് ഗൊ​ഗോ​യി​യും അ​ക്ക​മി​ട്ടു നി​ര​ത്തി​യ വാ​ദ​ങ്ങ​ളി​ലൂ​ടെ മോ​ദി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ‌​ക്ക് തി​രി​ച്ച​ടി ന​ല്കി.

രാ​ജ്യ​ത്തി​നു വേ​ണ്ടി ത്യാ​ഗം ചെ​യ്ത​വ​രെ​യും സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​രെ​യും ഇ​ക​ഴ്ത്തി​ക്കാ​ട്ടാ​നാ​ണ് ക്വി​റ്റ് ഇ​ന്ത്യ സ​മ​ര​ത്തി​ൽ അ​ട​ക്കം പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​വ​രു​ടെ പാ​ഴ്ശ്ര​മ​മെ​ന്നു കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

സ്വാ​ത​ന്ത്ര്യ​സ​മ​ര കാ​ല​ഘ​ട്ടം മു​ത​ൽ മു​സ്‌ലിം ലീ​ഗി​ന്‍റെ സ​മ്മ​ർദ​ത്തി​നു വ​ഴ​ങ്ങി​യ പ്രീ​ണ​ന രാ​ഷ്‌​ട്രീ​യ​മാ​ണു കോ​ണ്‍ഗ്ര​സി​ന്‍റേ​തെ​ന്നു മോ​ദി ആ​രോ​പി​ച്ചു. മു​സ്‌ലിം പ്രീ​ണ​ന രാ​ഷ്‌​ട്രീ​യ​ത്തി​ലൂ​ടെ കോ​ണ്‍ഗ്ര​സ് എം​എം​സി (മു​സ്‌ലിം ലീ​ഗ്- മാ​വോ​യി​സ്റ്റ് കോ​ണ്‍ഗ്ര​സ്) ആ​യി മാ​റി​യെ​ന്ന് മോ​ദി പ​രി​ഹ​സി​ച്ചു.

വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തി​ൽ രാ​ജ്യം അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ൽ കു​ടു​ങ്ങി. ഭ​ര​ണ​ഘ​ട​ന​യു​ടെ ക​ഴു​ത്തു ഞെ​രി​ച്ചു. വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ മ​ഹ​ത്വം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ന​ല്ല അ​വ​സ​ര​മാ​ണി​പ്പോ​ഴെ​ന്ന് മോ​ദി പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ മ​ഹ​ത്താ​യ ഭൂ​ത​കാ​ലം മു​ത​ൽ ജി​ന്ന​യ്ക്കും മു​സ്ലിം ലീ​ഗി​നും കോ​ണ്‍ഗ്ര​സ് കീ​ഴ​ട​ങ്ങി​യെ​ന്നു​വ​രെ​യു​ള്ള പ്ര​സ്താ​വ​ന​ക​ളോ​ടെ​യാ​ണു പ്ര​ധാ​ന​മ​ന്ത്രി മോ​ദി ലോ​ക്സ​ഭ​യി​ലെ പ​ത്തു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട ച​ർ​ച്ച​യ്ക്കു തു​ട​ക്കം കു​റി​ച്ച​ത്. രാ​ജ്യ​സ​ഭ​യി​ൽ ഇ​ന്നു ന​ട​ക്കു​ന്ന വ​ന്ദേ​മാ​ത​രം ച​ർ​ച്ച​യ്ക്ക് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​തു​ട​ക്കം കു​റി​ക്കും.

വി​വാ​ദ എ​സ്ഐ​ആ​ർ അ​ട​ക്ക​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു പ​രി​ഷ്കാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു ര​ണ്ടു​ദി​വ​സം നീ​ളു​ന്ന 10 മ​ണി​ക്കൂ​ർ ച​ർ​ച്ച ഇ​ന്നു ലോ​ക്സ​ഭ​യി​ൽ ന​ട​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന​ത്തെ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണു സൂ​ച​ന.

National

വ​ന്ദേ​മാ​ത​രം ഇ​ന്ത്യ​യു​ടെ ഭൂ​ത​കാ​ല​ത്തെ പു​ന​രു​ജ്ജീ​വി​പ്പി​ക്കും: മോ​ദി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ മ​ഹ​ത്താ​യ ഭൂ​ത​കാ​ല​ത്തെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് വ​ന്ദേ​മാ​ത​രം എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ സ്വ​പ്ന​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ഈ ​ഗാ​നം ന​മ്മെ പ്ര​ചോ​ദി​പ്പി​ക്കു​ക​യും ഊ​ർ​ജ​സ്വ​ല​മാ​ക്കു​ക​യും വേ​ണം.

2047 ആ​കു​ന്പോ​ഴേ​ക്കും രാ​ഷ്‌​ട്ര​ത്തെ സ്വാ​ശ്ര​യ​വും വി​ക​സി​ത​വു​മാ​ക്കാ​നു​ള്ള ദൃ​ഢ​നി​ശ്ച​യം നാം ​ആ​വ​ർ​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ലോ​ക്സ​ഭ​യി​ൽ വ​ന്ദേ​മാ​ത​രം ച​ർ​ച്ച​യ്ക്കു തു​ട​ക്കം കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.

ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ൽ ദേ​ശീ​യ​ഗീ​ത​ത്തെ ചി​ല ശ​ക്തി​ക​ൾ ഒ​റ്റി​ക്കൊ​ടു​ത്തു (വി​ശ്വാ​സ് ഘാ​ട്ട്). ആ​രാ​ണി​തു ചെ​യ്ത​തെ​ന്നു വ​രും​ത​ല​മു​റ​ക​ളോ​ടു പ​റ​യേ​ണ്ട​തു ന​മ്മു​ടെ ക​ട​മ​യാ​ണ്. 1937ൽ ​മു​ഹ​മ്മ​ദ് അ​ലി ജി​ന്ന അ​തി​നെ എ​തി​ർ​ത്തു. നെ​ഹ്റു​വി​നു ത​ന്‍റെ സിം​ഹാ​സ​നം ഇ​ള​കു​ന്ന​താ​യി തോ​ന്നി.

മു​സ്‌ലിം ലീ​ഗി​ന്‍റെ മു​ദ്രാ​വാ​ക്യ​ങ്ങ​ളെ അ​പ​ല​പി​ക്കു​ന്ന​തി​നും വ​ന്ദേ​മാ​ത​ര​ത്തോ​ടു​ള്ള വി​ശ്വ​സ്ത​ത പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നും പ​ക​രം, ജി​ന്ന​യോ​ട് യോ​ജി​ച്ച് അ​ദ്ദേ​ഹം നേ​താ​ജി സു​ഭാ​ഷ് ബോ​സി​ന് എ​ഴു​തി. ആ​ന​ന്ദ​മ​ഠ​ത്തി​ന്‍റെ സ​ന്ദ​ർ​ഭം മുസ്‌ ലിംകളെ പ്ര​കോ​പി​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം എ​ഴു​തി.

വ​ന്ദേ​മാ​ത​രം പ​രി​ശോ​ധി​ക്കാ​ൻ കോ​ണ്‍ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. രാ​ജ്യ​മെ​ന്പാ​ടു​മു​ള്ള ദേ​ശീ​യ​വാ​ദി​ക​ൾ ഇ​തി​നെ​തി​രേ രം​ഗ​ത്തെ​ത്തി. പ​ക്ഷേ, നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, മു​സ്‌ലിം ലീ​ഗി​ന് മു​ന്നി​ൽ കോ​ണ്‍ഗ്ര​സ് കീ​ഴ​ട​ങ്ങി. വ​ന്ദേ​മാ​ത​രം വി​ഭ​ജി​ച്ചു. കോ​ണ്‍ഗ്ര​സി​ന്‍റെ പ്രീ​ണ​ന രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നി​ത്. ഈ ​മാ​ന​സി​കാ​വ​സ്ഥ വി​ഭ​ജ​ന​ത്തി​ലേ​ക്ക് ന​യി​ച്ചു​വെ​ന്നു പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ബ​ങ്കിം ച​ന്ദ്ര ച​തോ​പാ​ധ്യാ​യ​യു​ടെ വ​ന്ദേ​മാ​ത​രം ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രാ​യ യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​യി​രു​ന്നു. രാ​ജ്ഞി​ക്ക് ദീ​ർ​ഘാ​യു​സ് എ​ന്ന ഗാ​ന​ത്തി​നു​ള്ള പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു അ​ത്. വ​ന്ദേ​മാ​ത​രം നി​രോ​ധി​ക്കാ​ൻ ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​ബ​ന്ധി​ത​രാ​യി. ക​വി​ത​യു​ടെ അ​ച്ച​ടി​യും പ്ര​ചാ​ര​ണ​വും ത​ട​യാ​ൻ അ​വ​ർ നി​യ​മ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നു.

ബ്രി​ട്ടീ​ഷു​കാ​ർ ബം​ഗാ​ളി​ലൂ​ടെ വി​ഭ​ജ​ന​ത്തി​ന്‍റെ വി​ത്തു​ക​ൾ വി​ത​ച്ചു. പ​ക്ഷേ വ​ന്ദേ​മാ​ത​രം ദേ​ശീ​യ ഐ​ക്യ​ത്തി​നു​ള്ള ഇ​ഴ​യും ഗാ​ന​വു​മാ​യി മാ​റി. ഭൂ​മി അ​മ്മ​യാ​ണെ​ന്നും ന​മ്മ​ൾ ഭൂ​മി​യു​ടെ മ​ക​നാ​ണെ​ന്നു​മാ​ണു വ​ന്ദേ​മാ​ത​ര​ത്തി​ൽ പ​റ​യു​ന്ന​തെ​ന്നും മോ​ദി വി​ശ​ദീ​ക​രി​ച്ചു.

Kerala

ബി​ജെ​പി പ്ര​ചാ​ര​ണം ആ​ത്മാ​ർ​ഥ​ത ഇ​ല്ലാ​ത്ത​ത്: കെ.​സി. വേ​ണു​ഗോ​പാ​ൽ

പാ​​​ല​​​ക്കാ​​​ട്: വ​​​ന്ദേ​​​മാ​​​ത​​​ര ഗാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബി​​​ജെ​​​പി ന​​​ട​​​ത്തു​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ ഒ​​​രു ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യു​​​മി​​​ല്ലെ​​​ന്ന് അ​​​വ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ വ്യ​​​ക്ത​​​മാ​​​കു​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി.

പാ​​​ല​​​ക്കാ​​​ട്ട് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ആ​​​ർ​​​എ​​​സ്എ​​​സ് ശാ​​​ഖ​​​ക​​​ളി​​​ൽ വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ല​​​പി​​​ക്കാ​​​റി​​​ല്ല.

ബം​​​ഗാ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തെ തെ​​​റ്റാ​​​യി വ്യാ​​​ഖ്യാ​​​നി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു ബി​​​ജെ​​​പി​​​യു​​​ടേ​​​ത്. കെസി പറഞ്ഞു.

Kerala

വിസിമാ​രു​ടെ യോ​ഗം വി​ളി​ച്ച് ഗ​വ​ർ​ണ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചു ചേ​​​ർ​​​ത്ത് ഗ​​​വ​​​ർ​​​ണ​​​ർ ആർ.വി. അർലേക്കർ. വ​​​ന്ദേ​​​മാ​​​ത​​​രം ഗീ​​​ത​​​ത്തി​​​ന്‍റെ 150-ാം വാ​​​ർ​​​ഷി​​​കം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളോ​​​ട് ആ​​​ച​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു.

മ​​​ത്സ​​​ര​​​ങ്ങ​​​ൾ, സാം​​​സ്കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. സ്വാ​​​ത​​​ന്ത്ര്യ സ​​​മ​​​ര​​​ത്തി​​​ന്‍റെ അ​​​ന്തഃ​​​സ​​​ത്ത സ​​​മൂ​​​ഹ​​​ത്തി​​​ലെ എ​​​ല്ലാ നി​​​ല​​​ക​​​ളി​​​ലേ​​​ക്കും എ​​​ത്തി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു.

വി​​​ദ്യാ​​​ർ​​​ഥി ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ലെ നി​​​യ​​​മ​​​ങ്ങ​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്കാ​​​നും ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ കൈ​​​ക്കൊ​​​ള്ള​​​ണ​​​മെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. കാ​​​ന്പ​​​സു​​​ക​​​ളി​​​ലെ റാ​​​ഗിം​​​ഗ് നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ന് നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​മോ​​​ഹ​​​ന​​​ൻ കു​​​ന്നു​​​മ്മ​​​ൽ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ക്ക​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം വ​​​യ​​​നാ​​​ട്ടി​​​ലെ വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ കാ​​​ന്പ​​​സി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ സി​​​ദ്ധാ​​​ർ​​​ഥ​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ റാ​​​ഗിം​​​ഗി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച ക​​​മ്മി​​​റ്റി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ഈ ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ.

National

യുപിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കും: യോഗി

ഗോ​​​ര​​​ഖ്പു​​​ർ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ‘വ​​​ന്ദേ​​​മാ​​​ത​​​രം’ പാ​​​ടു​​​ന്ന​​​ത് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ്. ഈ ​​​ന​​​ട​​​പ​​​ടി ഭാ​​​ര​​​ത മാ​​​താ​​​വി​​​നോ​​​ടു​​​ള്ള ബ​​​ഹു​​​മാ​​​ന​​​വും അ​​​ഭി​​​മാ​​​ന​​​വും ഉ​​​ണ​​​ർ​​​ത്തു​​​മെ​​​ന്നും ഗോ​​​ര​​​ഖ്പു​​​രി​​​ൽ ന​​​ട​​​ന്ന ‘ഏ​​​ക​​​താ യാ​​​ത്ര’യെ ​​​അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത് സം​​​സാ​​​രി​​​ക്ക​​​വേ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

“സ്വാ​​​ത​​​ന്ത്ര്യ സ​​​മ​​​ര​​​കാ​​​ല​​​ത്ത് ഈ ​​​ഗാ​​​ന​​​മാ​​​ണ് രാ​​​ഷ്‌ട്രത്തി​​​ന്‍റെ ആ​​​ത്മ​​​ബോ​​​ധ​​​ത്തെ ഉ​​​ണ​​​ർ​​​ത്തി​​​യ​​​ത്.സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു​​​വേ​​​ണ്ടി പോ​​​രോ‌​​​ടി​​​യ ഓ​​​രോ വി​​​പ്ല​​​വ​​​കാ​​​രി​​​യു​​​ടെ​​​യും യു​​​വാ​​​വി​​​ന്‍റെ​​​യും സ്ത്രീ​​​യു​​​ടെ​​​യും കു​​​ട്ടി​​​യു​​​ടെ​​​യും ചു​​​ണ്ടി​​​ൽ വ​​​ന്ദേ​​​മാ​​​ത​​​രം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തെ വ​​​ക്രീ​​​ക​​​രി​​​ക്കാ​​​നും എ​​​തി​​​ർ​​​ക്കാ​​​നും ശ്ര​​​മി​​​ച്ച​​​വ​​​രെ​​​ല്ലാം ഇ​​​ന്ത്യ​​​യു​​​ടെ ഐ​​​ക്യ​​​ത്തെ ത​​​ക​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

1923ൽ ​​​ന​​​ട​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഓ​​​ൾ ഇ​​​ന്ത്യ മു​​​സ്‌​​​ലിം ലീ​​​ഗ് സ​​​ഹ​​​സ്ഥാ​​​പ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് അ​​​ലി ജൗ​​​ഹ​​​ർ ഈ ​​​ദേ​​​ശീ​​​യ ഗീ​​​ത​​​ത്തെ എ​​​തി​​​ർ​​​ത്ത​​​പ്പോ​​​ൾ രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​ഘ​​​ട​​​നം ആ​​​രം​​​ഭി​​​ച്ചു. അ​​​ന്ന് വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തെ കോ​​​ൺ​​​ഗ്ര​​​സ് ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ രാ​​​ജ്യം വി​​​ഭ​​​ജി​​​ക്ക​​​പ്പെ​​​ടി​​​ല്ലാ​​​യി​​​രു​​​ന്നു”- ആ​​​ദി​​​ത്യ​​​നാ​​​ഥ് പ​​​റ​​​ഞ്ഞു.

Leader Page

ദേശസ്നേഹത്തിന് അഗ്നി പകർന്ന ‘വന്ദേമാതരം’

സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ മ​​​ന്ത്ര​​​മാ​​​യി ന​​​മ്മു​​​ടെ സി​​​ര​​​ക​​​ളി​​​ൽ അ​​​ലി​​​ഞ്ഞു​​​ചേ​​​ർ​​​ന്ന ദേ​​​ശീ​​​യഗീ​​​ത​​​മാ​​​യ ‘വ​​​ന്ദേ​​​മാ​​​ത​​​രം’ ബ​​​ങ്കിം ച​​​ന്ദ്ര ചാ​​​റ്റ​​​ര്‍ജി ര​​​ചി​​​ച്ചി​​​ട്ട് 150 വ​​​ർ​​​ഷ​​​ം പി​​​ന്നി​​​ടു​​​ക​​​യാ​​​ണ്. ‘ത്യാ​​​ഗ​​​ത്താ​​​ൽ വി​​​ശു​​​ദ്ധീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട ഗാ​​​നം’ എ​​​ന്ന് മ​​​ഹാ​​​ത്മാഗാ​​​ന്ധി​​​യും ‘ന​​​മ്മു​​​ടെ ഉ​​​ണ​​​ർ​​​ത്തുപാ​​​ട്ട്’ എ​​​ന്ന് ജ​​​വഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു​​​വും വി​​​ശേ​​​ഷി​​​പ്പി​​​ച്ച വ​​​ന്ദേ​​​മാ​​​ത​​​രം ഒ​​​രു ജ​​​ന​​​ത​​​യു​​​ടെ ആ​​​ത്മാ​​​ഭി​​​മാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യി ത​​​ല​​​മു​​​റ​​​ക​​​ളി​​​ലൂ​​​ടെ മു​​​ഴ​​​ങ്ങി​​​ക്കൊ​​​ണ്ടേ​​​യി​​​രി​​​ക്കു​​​ന്നു.

എ​​​ഴു​​​തി​​​യ​​​ത് സം​​​സ്കൃ​​​തം ക​​​ല​​​ര്‍ന്ന ബം​​​ഗാ​​​ളി​​​യി​​​ല്‍ ആ​​​ണെ​​​ങ്കി​​​ലും ഭാ​​​ഷ​​​യ്ക്ക​​​തീ​​​ത​​​മാ​​​ണ് വ​​​രി​​​ക​​​ള്‍. 1870ക​​​ളി​​​ൽ ബ്രി​​​ട്ടീ​​​ഷ് രാ​​​ജ്ഞി​​​യെ സ്തു​​​തി​​​ക്കു​​​ന്ന ‘ദൈ​​​വം രാ​​​ജ്ഞി​​​യെ ര​​​ക്ഷി​​​ക്ക​​​ട്ടെ’ എ​​​ന്ന ഗാ​​​നം എ​​​ല്ലാ​​​വ​​​രും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ആ​​​ല​​​പി​​​ക്ക​​​ണ​​​മെ​​​ന്ന ബ്രി​​​ട്ടീ​​​ഷ് നി​​​ബ​​​ന്ധ​​​ന​​​യോ​​​ടു​​​ള്ള പ്ര​​​തി​​​ഷേ​​​ധ​​​മാ​​​യാ​​​ണ് ബ​​​ങ്കിം ച​​​ന്ദ്ര ചാ​​​റ്റ​​​ര്‍ജി വ​​​ന്ദേ​​​മാ​​​ത​​​രം ര​​​ചി​​​ച്ച​​​ത് എ​​​ന്ന് ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു.

1875 ന​​​വം​​​ബ​​​ര്‍ ഏ​​​ഴി​​​നാ​​​ണ് ബ​​​ങ്കിം ച​​​ന്ദ്ര ചാ​​​റ്റ​​​ര്‍ജി​​​യു​​​ടെ തൂ​​​ലി​​​ക​​​യി​​​ലൂ​​​ടെ ഗാ​​​നം പി​​​റ​​​വി​​​യെ​​​ടു​​​ത്ത​​​ത്. ബ​​​ങ്കിം ച​​​ന്ദ്ര ചാ​​​റ്റ​​​ർ​​​ജി ത​​​ന്നെ ര​​​ചി​​​ച്ച ആ​​​ന​​​ന്ദ​​​മ​​​ഠം എ​​​ന്ന നോ​​​വ​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ദ്യ​​​മാ​​​യി പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. 1909 ന​​​വം​​​ബ​​​ര്‍ 20നാ​​​ണ് ക​​​ര്‍മ​​​യോ​​​ഗി​​​ന്‍ എ​​​ന്ന ആ​​​നു​​​കാ​​​ലി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ത്തി​​​ല്‍ വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ന്‍റെ വി​​​വ​​​ര്‍ത്ത​​​നം പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ന്ന​​​ത്. 1923ൽ ​​​കോ​​​ൺ​​​ഗ്ര​​​സ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​ശ​​​സ്ത ഗാ​​​യ​​​ക​​​ൻ വി.​​​ഡി. പാ​​​ലു​​​സ്‌​​​ക​​​ർ കാ​​​ഫി രാ​​​ഗ​​​ത്തി​​​ൽ വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ലാ​​​പ​​​നം ന​​​ട​​​ത്തി.

ഒ​​​രു ക​​​വി​​​യു​​​ടെ കേ​​​വ​​​ല​​​മാ​​​യ ഭാ​​​വ​​​ന മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നി​​​ല്ല വ​​​ന്ദേ​​​മാ​​​ത​​​രം എ​​​ന്ന ഗാ​​​നം. മാ​​​തൃ​​​രാ​​​ജ്യ​​​ത്തി​​​ന്‍റെ അ​​​തി​​​ജീ​​​വ​​​ന​​​വും അ​​​തി​​​നെ സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള തീ​​​വ്ര​​​മാ​​​യ ഇ​​​ച്ഛാ​​​ശ​​​ക്തി​​​യെ പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കു​​​ന്ന ആ​​​ത്മാ​​​വി​​​ന്‍റെ നൊ​​​മ്പ​​​ര​​​പ്പെ​​​ടു​​​ത്തു​​​ന്ന മു​​​റ​​​വി​​​ളി​​​യു​​​മാ​​​യി​​​രു​​​ന്നു അ​​​ത്. ഒ​​​രു​​​മി​​​ച്ച് ഒ​​​രൊ​​​റ്റ സ്വ​​​പ്‌​​​നം കാ​​​ണാ​​​ന്‍ ബ​​​ങ്കിം ച​​​ന്ദ്ര ചാ​​​റ്റ​​​ര്‍ജി​​​യു​​​ടെ വ​​​രി​​​ക​​​ള്‍ ജ​​​ന​​​ത​​​യോ​​​ട് ആ​​​ഹ്വാ​​​നം ചെ​​​യ്തു. ആ​​​ന​​​ന്ദ​​​മ​​​ഠം വാ​​​യ​​​ന​​​ക്കാ​​​രി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​തോ​​​ടെ, നോ​​​വ​​​ലി​​​ലെ ആ ​​​ഗാ​​​നം രാ​​​ജ്യ​​​ത്തി​​​ന്‍റെ സി​​​ര​​​ക​​​ളി​​​ലേ​​​ക്ക് അ​​​തി​​​വേ​​​ഗം പ​​​ട​​​ർ​​​ന്നു. 1896ല്‍ ​​​ഇ​​​ന്ത്യ​​​ന്‍ നാ​​​ഷ​​​ണ​​​ല്‍ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ക​​​ല്‍ക്ക​​​ട്ട സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ര​​​വീ​​​ന്ദ്ര​​​നാ​​​ഥ ടാ​​​ഗോ​​​ര്‍ ആ​​​ല​​​പി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ഒ​​​രു സ​​​ങ്കീ​​​ര്‍ത്ത​​​നം​​​പോ​​​ലെ വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ദ്യ​​​മാ​​​യി ജ​​​ന​​​ങ്ങ​​​ള്‍ ശ്ര​​​വി​​​ച്ച​​​ത്. ബം​​​ഗാ​​​ളി​​​ന്‍റെ ദേ​​​ശീ​​​യ​​​ഗാ​​​ന​​​മെ​​​ന്ന് അ​​​ര​​​ബി​​​ന്ദോ വി​​​ശേ​​​ഷി​​​പ്പി​​​ച്ച വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തെ സ്വാ​​​ത​​​ന്ത്ര്യ സ​​​മ​​​ര​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ച​​​ത് ടാ​​​ഗോ​​​റാ​​​ണ്.

1905ൽ ​​​ബം​​​ഗാ​​​ൾ വി​​​ഭ​​​ജ​​​ന​​​ത്തെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ജ​​​ന​​​കീ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളി​​​ൽ വ​​​ന്ദേ​​​മാ​​​ത​​​രം പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന്‍റെ ഗാ​​​ന​​​മാ​​​യി അ​​​ല​​​യ​​​ടി​​​ച്ചു. ഭ​​​ഗ​​​ത് സിം​​​ഗ്, ച​​​ന്ദ്ര​​​ശേ​​​ഖ​​​ര്‍ ആ​​​സാ​​​ദ്, ബ​​​ടു​​​കേ​​​ശ്വ​​​ര്‍ ദ​​​ത്ത് തു​​​ട​​​ങ്ങി ഒ​​​ട്ടേ​​​റെ ധീ​​​ര​​​ദേ​​​ശാ​​​ഭി​​​മാ​​​നി​​​ക​​​ള്‍ വ​​​ന്ദേ​​​മാ​​​ത​​​രം മു​​​ഴ​​​ക്കി​​​ക്കൊ​​​ണ്ട് സ​​​ധൈ​​​ര്യം ക​​​ഴു​​​മ​​​ര​​​ത്തി​​​ലേ​​​ക്ക് ന​​​ട​​​ന്നു​​​നീ​​​ങ്ങി. സു​​​ഭാ​​​ഷ് ച​​​ന്ദ്ര​​​ബോ​​​സ് ഇ​​​ന്ത്യ​​​ന്‍ നാ​​​ഷ​​​ണ​​​ല്‍ ആ​​​ര്‍മി​​​യു​​​ടെ ഗാ​​​ന​​​മാ​​​ക്കി. നി​​​ര​​​വ​​​ധി സ്വാ​​​ത​​​ന്ത്ര​​​സ​​​മ​​​ര​​​സേ​​​നാ​​​നി​​​ക​​​ൾ വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ല​​​പി​​​ച്ചു എ​​​ന്ന കു​​​റ്റ​​​ത്തി​​​ന് തു​​​റുങ്കി​​​ല​​​ട​​​യ്ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

1907ല്‍ ​​​ജർമനി‍യിലെ സ്റ്റു​​​ട്ട്ഗാ​​​ര്‍ട്ടി​​​ല്‍ മാ​​​ഡം ഭി​​​ക്കാ​​​ജി കാ​​​മ ത്രി​​​വ​​​ര്‍ണ പ​​​താ​​​ക ഉ​​​യ​​​ര്‍ത്തി​​​യ​​​പ്പോ​​​ള്‍ പ​​​താ​​​ക​​​യി​​​ല്‍ വ​​​ന്ദേ​​​മാ​​​ത​​​രം എ​​​ന്നാ​​​യി​​​രു​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​ന്ത്യ​​​ക്ക് പു​​​റ​​​ത്ത് ആ​​​ദ്യ​​​മാ​​​യി ത്രി​​​വ​​​ര്‍ണ പ​​​താ​​​ക ഉ​​​യ​​​ര്‍ത്തി​​​യ സം​​​ഭ​​​വ​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്. 1909 സെ​​​പ്റ്റം​​​ബ​​​റി​​​ൽ പാ​​​രീ​​​സ് ഇ​​​ന്ത്യ​​​ൻ സൊ​​​സൈ​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ‘ബ​​​ന്ദേ മാ​​​ത​​​രം’ എ​​​ന്ന പേ​​​രി​​​ൽ മാ​​​ഡം ഭി​​​ക്കാ​​​ജി കാ​​​മ പ​​​ത്രം ആ​​​രം​​​ഭി​​​ച്ചു. വ​​​ന്ദേ മാ​​​ത​​​രം ബ്രി​​​ട്ടീ​​​ഷു​​​കാ​​​ർ നി​​​രോ​​​ധി​​​ച്ച​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണ് മാ​​​ഡം കാ​​​മ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്.

1937ല്‍ ​​​ജ​​​വ​​​ഹ​​​ര്‍ലാ​​​ല്‍ നെ​​​ഹ്റു​​​വി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍ന്ന കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ര്‍ത്ത​​​ക സ​​​മി​​​തി ദേ​​​ശീ​​​യ​​​ഗീ​​​ത​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​തോ​​​ടെ ബ്രി​​​ട്ടീ​​​ഷു​​​കാ​​​ർ വീ​​​ണ്ടും വ​​​ന്ദേ​​​മാ​​​ത​​​രം നി​​​രോ​​​ധി​​​ച്ചു. 1947ൽ ​​​ഭ​​​ര​​​ണ​​​ഘ​​​ട​​​നാ നി​​​ർ​​​മാ​​​ണ​​​സ​​​ഭ രൂ​​​പീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​പ്പോ​​​ൾ ഭാ​​​ഷാ​​​പ​​​ര​​​മാ​​​യ സാ​​​ർ​​​വ​​​ത്രി​​​ക​​​ത മൂ​​​ലം ‘ജ​​​ന ഗ​​​ണ മ​​​ന’ദേ​​​ശീ​​​യ ഗാ​​​ന​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. 1950 ജ​​​നു​​​വ​​​രി 24ന് ​​​ഭ​​​ര​​​ണ​​​ഘ​​​ട​​​നാ അ​​​സം​​​ബ്ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത ഡോ. ​​​രാ​​​ജേ​​​ന്ദ്ര പ്ര​​​സാ​​​ദ് ജ​​​ന​​​ഗ​​​ണ മ​​​ന​​​യു​​​ടെ അ​​​തേ പ​​​ദ​​​വി വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​നും ന​​​ല്‍ക​​​ണം എ​​​ന്ന് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ഈ ​​​നി​​​ര്‍ദേ​​​ശം അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ണ് ര​​​ബീ​​​ന്ദ്ര​​​നാ​​​ഥ ടാ​​​ഗോ​​​റി​​​ന്‍റെ ജ​​​ന-​​​ഗ​​​ണ-​​​മ​​​ന സ്വ​​​ത​​​ന്ത്ര ഇ​​​ന്ത്യ​​​യു​​​ടെ ദേ​​​ശീ​​​യ​​​ഗാ​​​ന​​​മാ​​​യും തു​​​ല്യ​​​മാ​​​യ പ​​​ദ​​​വി​​​യോ​​​ടെ ദേ​​​ശീ​​​യ ഗീ​​​ത​​​മാ​​​യി വ​​​ന്ദേ​​​മാ​​​ത​​​ര​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.

ദൗ​​​ർ​​​ഭാ​​​ഗ്യ​​​വ​​​ശാ​​​ൽ ദേ​​​ശീ​​​യ​​​ഗീ​​​ത​​​ത്തി​​​ന്‍റെ 150-ാം വാ​​​ർ​​​ഷി​​​കം​​​പോ​​​ലും രാ​​​ഷ്‌​​​ട്രീ​​​യ​​​ മു​​​ത​​​ലെ​​​ടു​​​പ്പി​​​നു​​​വേ​​​ണ്ടി ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് അ​​​ത്യ​​​ന്തം ദു​​​ഃഖ​​​ക​​​ര​​​മാ​​​ണ്. 1937ൽ ​​​വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ലെ ‘നി​​​ർ​​​ണാ​​​യ​​​ക’ വ​​​രി​​​ക​​​ൾ നീ​​​ക്കം ചെ​​​യ്തു​​​വെ​​​ന്നും അ​​​ത് ഗാ​​​ന​​​ത്തെ വി​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക​​​യും രാ​​​ജ്യ​​​വി​​​ഭ​​​ജ​​​ന​​​ത്തി​​​ന് വി​​​ത്ത് വി​​​ത​​​യ്ക്കു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നു​​​മാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ൽ. 1937ൽ, ​​​വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ന്‍റെ വെ​​​ട്ടി​​​ച്ചു​​​രു​​​ക്കി​​​യ പ​​​തി​​​പ്പ് കോ​​​ൺ​​​ഗ്ര​​​സ് രാ​​​ജ്യ​​​ത്തി​​​ന്‍റെ ദേ​​​ശീ​​​യ ഗാ​​​ന​​​മാ​​​യി സ്വീ​​​ക​​​രി​​​ച്ചു​​​വെ​​​ന്നും യ​​​ഥാ​​​ർ​​​ഥ ആ​​​റ് ഖ​​​ണ്ഡ​​​ങ്ങ​​​ളി​​​ൽ നാ​​​ലെ​​​ണ്ണം ഒ​​​ഴി​​​വാ​​​ക്കി​​​യെ​​​ന്നു​​​മാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞ​​​ത്. ദു​​​ർ​​​ഗാദേ​​​വി​​​യെ സ്തു​​​തി​​​ക്കു​​​ന്ന ഭാ​​​ഗം വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ൽ​​​നി​​​ന്നു നെ​​​ഹ്റു മ​​​ന​​​പ്പൂ​​​ർ​​​വം നീ​​​ക്കം ചെ​​​യ്തെ​​​ന്നാ​​​ണ് വി​​​മ​​​ർ​​​ശ​​​നം.

1937ല്‍ ​​​ജ​​​വ​​​ഹ​​​ര്‍ലാ​​​ല്‍ നെ​​​ഹ്റു​​​വി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍ന്ന പ്ര​​​വ​​​ര്‍ത്ത​​​കസ​​​മി​​​തി​​​യി​​​ല്‍ വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന ഭാ​​​ഗ​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത് സൂ​​​ചി​​​പ്പി​​​ച്ചാ​​​യി​​​രു​​​ന്നു കോ​​​ണ്‍ഗ്ര​​​സി​​​നെ​​​തി​​​രേ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​നം. ബി​​​ഹാ​​​റി​​​ലെ പ​​​റ്റ്ന​​​യി​​​ല്‍ ബി​​​ജെ​​​പി ഓ​​​ഫി​​​സി​​​ല്‍ ന​​​ട​​​ന്ന വ​​​ന്ദേ​​​മാ​​​ത​​​രം വാ​​​ര്‍ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ല്‍ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യും സ​​​മാ​​​ന ആ​​​രോ​​​പ​​​ണം ഉ​​​യ​​​ര്‍ത്തി​​​യി​​​രു​​​ന്നു. മ​​​ഹാ​​​ക​​​വി ടാ​​​ഗോ​​​റി​​​ന്‍റെ ജ​​​ന​​​ഗ​​​ണ​​​മ​​​ന എ​​​ന്നു തു​​​ട​​​ങ്ങു​​​ന്ന ഗാ​​​ന​​​ത്തി​​​ന് അ​​​ഞ്ചു ച​​​ര​​​ണ​​​ങ്ങ​​​ളു​​​ള്ള​​​തി​​​ൽ ആ​​​ദ്യ​​​ത്തെ ച​​​ര​​​ണം മാ​​​ത്ര​​​മാ​​​ണ് ദേ​​​ശീ​​​യ ഗാ​​​ന​​​മാ​​​യി എ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്. സ​​​മാ​​​ന​​​മാ​​​യി​​​ട്ടാ​​​ണ് വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ലെ ആ​​​ദ്യ ര​​​ണ്ട് ഖ​​​ണ്ഡ​​​ങ്ങ​​​ൾ ദേ​​​ശീ​​​യഗീ​​​ത​​​മാ​​​യി സ്വീ​​​ക​​​രി​​​ച്ച​​​ത്.

മ​​​ഹാ​​​ക​​​വി ടാ​​​ഗോ​​​ർ ത​​​ന്നെ​​​യാ​​​ണ് വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ലെ ആ​​​ദ്യ ര​​​ണ്ട് ഖ​​​ണ്ഡ​​​ങ്ങ​​​ൾ ദേ​​​ശീ​​​യ​​​ഗീ​​​ത​​​മാ​​​യി സ്വീ​​​ക​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത് എ​​​ന്ന ച​​​രി​​​ത്ര​​​വ​​​സ്തു​​​ത​​​ക​​​ളെ മ​​​നഃ​​​പൂ​​​ർ​​​വം മൂ​​​ടി​​​വ​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് രാ​​​ഷ്‌​​​ട്രീ​​​യ​​​ മു​​​ത​​​ലെ​​​ടു​​​പ്പി​​​ന് ബി​​​ജെ​​​പി ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. എ​​​ത്ര​​​മാ​​​ത്രം വി​​​വാ​​​ദ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​വി​​​ട്ടാ​​​ലും ദേ​​​ശ​​​സ്നേ​​​ഹ​​​ത്തി​​​ന്‍റെ ഒ​​​ടു​​​ങ്ങാ​​​ത്ത അ​​​ഗ്നി​​​യാ​​​യി വ​​​ന്ദേ​​​മാ​​​ത​​​രാം ത​​​ല​​​മു​​​റ​​​ക​​​ളി​​​ലൂ​​​ടെ അ​​​ന​​​സ്യൂ​​​തം പ്ര​​​വ​​​ഹി​​​ക്കും എ​​​ന്ന​​​തി​​​ൽ സം​​​ശ​​​യ​​​മി​​​ല്ല.

National

"വന്ദേ മാതര’ത്തിൽ മോദി-ഖാർഗെ പോര്

ന്യൂ​​​ഡ​​​ൽ​​​ഹി: ദേ​​​ശീ​​​യ​​​ഗീ​​​ത​​​മാ​​​യ "വ​​​ന്ദേ മാ​​​ത​​​ര’​​​ത്തി​​​ന്‍റെ 150-ാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ദി​​​ന​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സ്- ബി​​​ജെ​​​പി വാ​​​ക്പോ​​​ര്. ദേ​​​ശീ​​​യ​​​ഗീ​​​ത​​​ത്തി​​​ൽ​​​നി​​​ന്ന് ചി​​​ല വ​​​രി​​​ക​​​ൾ 1937ൽ ​​​കോ​​​ണ്‍ഗ്ര​​​സ് നീ​​​ക്കം ചെ​​​യ്തു​​​വെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യാ​​​ണ് വാ​​​ക്പോ​​​രി​​​നു തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്.

കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ 1937ലെ ​​​ഫൈ​​​സാ​​​ബാ​​​ദ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഗീ​​​ത​​​ത്തി​​​ലെ "സു​​​പ്ര​​​ധാ​​​ന വ​​​രി​​​ക​​​ൾ’നീ​​​ക്കം ചെ​​​യ്യാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ഗീ​​​ത​​​ത്തെ പ​​​ല ക​​​ഷ​​​ണ​​​ങ്ങ​​​ളാ​​​ക്കി മാ​​​റ്റി​​​യെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല വി​​​ഭ​​​ജ​​​ന​​​ത്തി​​​ന്‍റെ വി​​​ത്തു​​​ക​​​ൾ വി​​​ത​​​ച്ചു​​​വെ​​​ന്നും "വ​​​ന്ദേ മാ​​​ത​​​ര’​​​ത്തി​​​ന്‍റെ 150-ാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ ച​​​ട​​​ങ്ങി​​​ൽ മോ​​​ദി പ​​​റ​​​ഞ്ഞു.

ഗീ​​​ത​​​ത്തി​​​ന്‍റെ സു​​​പ്ര​​​ധാ​​​ന ഭാ​​​ഗ​​​ങ്ങ​​​ൾ എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് നീ​​​ക്കം ചെ​​​യ്ത​​​തെ​​​ന്നു ചോ​​​ദി​​​ച്ച മോ​​​ദി ഇ​​​ന്ന​​​ത്തെ ത​​​ല​​​മു​​​റ ഈ ​​​ച​​​രി​​​ത്രം മ​​​ന​​​സി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും ഈ ​​​വി​​​ഭ​​​ജ​​​ന ​​​മ​​​നോ​​​ഭാ​​​വം ഇ​​​ന്നും രാ​​​ജ്യ​​​ത്തി​​​ന് വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ർ​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ദേ​​​ശീ​​​യ​​​ത​​​യു​​​ടെ സ്വ​​​യം​​​പ്ര​​​ഖ്യാ​​​പി​​​ത സം​​​ര​​​ക്ഷ​​​ക​​​രെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന ആ​​​ർ​​​എ​​​സ്എ​​​സും ബി​​​ജെ​​​പി​​​യും വ​​​ന്ദേമാ​​​ത​​​ര​​​മോ ന​​​മ്മു​​​ടെ ദേ​​​ശീ​​​യ​​​ഗാ​​​ന​​​മോ അ​​​വ​​​രു​​​ടെ ശാ​​​ഖ​​​ക​​​ളി​​​ലോ കാ​​​ര്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലോ പാ​​​ടി​​​യി​​​ട്ടി​​​ല്ലെ​​​ന്ന​​​തു വി​​​രോ​​​ധാ​​​ഭാ​​​സ​​​മാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു മോ​​​ദി​​​ക്ക് കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യു​​​ടെ മ​​​റു​​​പ​​​ടി. ആ​​​ർ​​​എ​​​സ്എ​​​സും സം​​​ഘ​​​പ​​​രി​​​വാ​​​റും ദേ​​​ശീ​​​യ​​​പ്ര​​​സ്ഥാ​​​ന​​​ത്തി​​​ൽ ബ്രി​​​ട്ടീ​​​ഷു​​​കാ​​​രെ പി​​​ന്തു​​​ണ​​​ച്ചു. 52 വ​​​ർ​​​ഷം ദേ​​​ശീ​​​യപ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി​​​യി​​​ല്ല. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ അ​​​വ​​​ഹേ​​​ളി​​​ച്ചു.

ഗാ​​​ന്ധി​​​ജി​​​യു​​​ടെ​​​യും അം​​​ബേ​​​ദ്ക​​​റി​​​ന്‍റെ​​​യും കോ​​​ല​​​ങ്ങ​​​ൾ ക​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്തു. സ​​​ർ​​​ദാ​​​ർ പ​​​ട്ടേ​​​ലി​​​ന്‍റെ വാ​​​ക്കു​​​ക​​​ളി​​​ൽ, ഗാ​​​ന്ധി​​​ജി​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടെ​​​ന്നും ഖാ​​​ർ​​​ഗെ ആ​​​രോ​​​പി​​​ച്ചു. "വ​​​ന്ദേ മാ​​​ത​​​ര’​​​ത്തി​​​ന്‍റെ അ​​​ഭി​​​മാ​​​നി​​​ക​​​ളാ​​​യ പ​​​താ​​​ക​​​വാ​​​ഹ​​​ക​​​രാ​​​ണു കോ​​​ണ്‍ഗ്ര​​​സെ​​​ന്നും ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

1896ലെ ​​​കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ക​​​ൽ​​​ക്ക​​​ട്ട സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് ര​​​ബീ​​​ന്ദ്ര​​​നാ​​​ഥ് ടാ​​​ഗോ​​​ർ"വ​​​ന്ദേ മാ​​​ത​​​രം’ആ​​​ദ്യ​​​മാ​​​യി പാ​​​ടി​​​യ​​​ത്. 1937ൽ ​​​കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​സ​​​മി​​​തി രാ​​​ജ്യ​​​ത്തി​​​ന്‍റെ ദേ​​​ശീ​​​യ ഗീ​​​ത​​​മാ​​​യി "വ​​​ന്ദേ മാ​​​ത​​​ര’ത്തെ സ്വീ​​​ക​​​രി​​​ച്ചു.

1896 മു​​​ത​​​ൽ ഇ​​​ന്നു വ​​​രെ ചെ​​​റു​​​തും വ​​​ലു​​​തു​​​മാ​​​യ എ​​​ല്ലാ കോ​​​ണ്‍ഗ്ര​​​സ് യോ​​​ഗ​​​ങ്ങ​​​ളി​​​ലും "വ​​​ന്ദേ മാ​​​ത​​​രം’ പാ​​​ടി​​​യി​​​ട്ടു​​​ണ്ട്. നേ​​​രേ​​​മ​​​റി​​​ച്ച് അ​​​വ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ളെ പ്ര​​​കീ​​​ർ​​​ത്തി​​​ക്കു​​​ന്ന "ന​​​മ​​​സ്തേ സ​​​ദാ വ​​​ത്സ​​​ലേ’ എ​​​ന്ന ഗാ​​​ന​​​മാ​​​ണ് ആ​​​ർ​​​എ​​​സ്എ​​​സും ബി​​​ജെ​​​പി​​​യും ഇ​​​പ്പോ​​​ഴും പാ​​​ടു​​​ന്ന​​​ത്- ഖാ​​​ർ​​​ഗെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Leader Page

‘വ​​ന്ദേ​​മാ​​ത​​രം’-​സാം​​സ്കാ​​രി​​ക ദേ​​ശീ​​യ​​ത​​യു​​ടെ ആ​​ദ്യ പ്ര​​ഖ്യാ​​പ​​നം

ന​​​​​മ്മു​​​​​ടെ രാ​​​​​ഷ്‌​​​​ട്ര​​​​​ത്തി​​​​ന്‍റെ ദീ​​​​​ർ​​​​​ഘ​​​​​വും പ്ര​​​​​ചോ​​​​​ദ​​​​​നാ​​​​​ത്മ​​​​​ക​​​​​വു​​​​​മാ​​​​​യ യാ​​​​​ത്ര​​​​​യി​​​​​ൽ ഗാ​​​​​ന​​​​​ങ്ങ​​​​​ളും ക​​​​​ല​​​​​യും പ്ര​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​ത്മാ​​​​​വാ​​​​​യി മാ​​​​​റു​​​​​ക​​​​​യും കൂ​​​​​ട്ടാ​​​​​യ വി​​​​​കാ​​​​​ര​​​​​ത്തെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ലേ​​​​​ക്ക് രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്ത നി​​​​​ര​​​​​വ​​​​​ധി നി​​​​​ർ​​​​​ണാ​​​​​യ​​​​​ക നി​​​​​മി​​​​​ഷ​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടാ​​​​​യി​​​​​ട്ടു​​​​​ണ്ട്. ഛത്ര​​​​​പ​​​​​തി ശി​​​​​വാ​​​​​ജി​​​​യു​​​​ടെ സൈ​​​​​ന്യ​​​​​ത്തി​​​​​ന്‍റെ യു​​​​​ദ്ധ​​​​​ഗീ​​​​​ത​​​​​ങ്ങ​​​​​ളാ​​​​​യാ​​​​​ലും സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​സ​​​​​മ​​​​​ര​​​​​കാ​​​​​ല​​​​​ത്ത് ആ​​​​​ല​​​​​പി​​​​​ച്ച ദേ​​​​​ശ​​​​​ഭ​​​​​ക്തി​​​​​ഗാ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​യാ​​​​​ലും അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ​​​​​ക്കാ​​​​​ല​​​​​ത്തെ യു​​​​​വാ​​​​​ക്ക​​​​​ളു​​​​​ടെ ധീ​​​​​ര​​​​​മാ​​​​​യ ഈ​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​യാ​​​​​ലും ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ൽ ഗാ​​​​​ന​​​​​ങ്ങ​​​​​ൾ എ​​​​​പ്പോ​​​​​ഴും കൂ​​​​​ട്ടാ​​​​​യ ബോ​​​​​ധ​​​​​ത്തെ​​​​​യും ഐ​​​​​ക്യ​​​​​ത്തെ​​​​​യും ഉ​​​​​ണ​​​​​ർ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

അ​​​​​ക്കൂ​​​​​ട്ട​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ദേ​​​​​ശീ​​​​​യഗീ​​​​​ത​​​​​മാ​​​​​യ ‘വ​​​​​ന്ദേ​​​​​മാ​​​​​ത​​​​​ര’​​​​​വും ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്നു. അ​​​​​തി​​​​​ന്‍റെ ക​​​​​ഥ ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത് യു​​​​​ദ്ധ​​​​​ക്ക​​​​​ള​​​​​ത്തി​​​​​ല​​​​​ല്ല; മ​​​​​റി​​​​​ച്ച്, പ​​​​​ണ്ഡി​​​​​ത​​​​​നാ​​​​​യ ബ​​​​​ങ്കിം​​​​ച​​​​​ന്ദ്ര ചാ​​​​​റ്റ​​​​​ർ​​​​​ജി​​​​​യു​​​​​ടെ ശാ​​​​​ന്ത​​​​​വും എ​​​​​ന്നാ​​​​​ൽ ദൃ​​​​​ഢ​​​​​നി​​​​​ശ്ച​​​​​യ​​​​​മു​​​​​ള്ള​​​​​തു​​​​​മാ​​​​​യ മ​​​​​ന​​​​​സി​​​​ലാ​​​​​ണ്. 1875ൽ, ​​​​​ജ​​​​​ഗ​​​​​ദ്ധാ​​​​​ത്രി പൂ​​​​​ജ​​​​​യു​​​​​ടെ (കാ​​​​​ർ​​​​​ത്തി​​​​​ക് ശു​​​​​ക്ലന​​​​​വ​​​​​മി അ​​​​​ഥ​​​​​വാ അ​​​​​ക്ഷ​​​​​യന​​​​​വ​​​​​മി) ശു​​​​​ഭ​​​​​വേ​​​​​ള​​​​​യി​​​​​ൽ, അ​​​​​ദ്ദേ​​​​​ഹം രാ​​​​​ജ്യ​​​​​സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തി​​​​​ന്‍റെ നി​​​​​ത്യ​​​​​ഗാ​​​​​ന​​​​​മാ​​​​​യി മാ​​​​​റു​​​​​ന്ന ഒ​​​​​രു ഗീ​​​​​തം ര​​​​​ചി​​​​​ച്ചു. പ​​​​​വി​​​​​ത്ര​​​​​മാ​​​​​യ ആ ​​​​​വ​​​​​രി​​​​​ക​​​​​ളി​​​​​ൽ, രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും ആ​​​​​ഴ​​​​​മേ​​​​​റി​​​​​യ നാ​​​​​ഗ​​​​​രി​​​​​ക വേ​​​​​രു​​​​​ക​​​​​ളി​​​​​ൽ​​​​നി​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ്ര​​​​​ചോ​​​​​ദ​​​​​നം ഉ​​​​​ൾ​​​​​ക്കൊ​​​​​ണ്ടു. അ​​​​​ഥ​​​​​ർ​​​​​വ​​​​​ വേ​​​​​ദ​​​​​ത്തി​​​​ന്‍റെ “മാ​​​​​താ ഭൂ​​​​​മിഃ പു​​​​​ത്രോ അ​​​​​ഹം പൃ​​​​​ഥി​​​​​വ്യാ” (ഭൂ​​​​​മി എ​​​​​ന്‍റെ അ​​​​​മ്മ​​​​​യാ​​​​​ണ്, ഞാ​​​​​ൻ അ​​​​​വ​​​​​ളു​​​​​ടെ മ​​​​​ക​​​​​നാ​​​​​ണ്) എ​​​​​ന്ന പ്ര​​​​​ഖ്യാ​​​​​പ​​​​​നം മു​​​​​ത​​​​​ൽ ദേ​​​​​വീ​​​​മാ​​​​​ഹാ​​​​​ത്മ്യ​​​​​ത്തി​​​​​ലെ ദി​​​​​വ്യ​​​​​മാ​​​​​താ​​​​​വി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​വ​​​​​രെ ഇ​​​​​തി​​​​​ന് ആ​​​​​ധാ​​​​​ര​​​​​മാ​​​​​യി.

ബ​​​​​ങ്കിം ബാ​​​​​ബു​​​​​വി​​​​​ന്‍റെ വാ​​​​​ക്കു​​​​​ക​​​​​ൾ ഒ​​​​​രേ സ​​​​​മ​​​​​യം പ്രാ​​​​​ർ​​​​ഥ​​​​​ന​​​​​യും പ്ര​​​​​വ​​​​​ച​​​​​ന​​​​​വു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ‘വ​​​​​ന്ദേ​​​​​മാ​​​​​ത​​​​​രം’ വെ​​​​​റും ദേ​​​​​ശീ​​​​​യ​​​​ഗീ​​​​​ത​​​​​മോ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​പ്ര​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ ജീ​​​​​വ​​​​​ര​​​​​ക്ത​​​​​മോ ആ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. ബ​​​​​ങ്കിം​​​​ച​​​​​ന്ദ്ര​​​​​യു​​​​​ടെ സാം​​​​​സ്കാ​​​​​രി​​​​​ക ദേ​​​​​ശീ​​​​​യ​​​​​ത​​​​​യു​​​​​ടെ ആ​​​​​ദ്യ പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്. ഇ​​​​​ന്ത്യ വെ​​​​​റും ഭൂ​​​​​മി​​​​​ശാ​​​​​സ്ത്ര​​​​​പ​​​​​ര​​​​​മാ​​​​​യ പ്ര​​​​​ദേ​​​​​ശ​​​​​മ​​​​​ല്ല; മ​​​​​റി​​​​​ച്ച് ഭൂ​​​​​പ​​​​​ട​​​​​ത്തി​​​​​ലെ വ​​​​​ര​​​​​ക​​​​​ളി​​​​​ൽ ഒ​​​​​തു​​​​​ങ്ങാ​​​​​തെ, പൊ​​​​​തു​​​​​വാ​​​​​യ സം​​​​​സ്കാ​​​​​രം, സ്മ​​​​​ര​​​​​ണ, ത്യാ​​​​​ഗം, വീ​​​​​ര്യം, മാ​​​​​തൃ​​​​​ത്വം എ​​​​​ന്നി​​​​​വ​​​​​യാ​​​​​ൽ ഐ​​​​​ക്യ​​​​​പ്പെ​​​​​ട്ട ഭൂ-​​​​​സാം​​​​​സ്കാ​​​​​രി​​​​​ക നാ​​​​​ഗ​​​​​രി​​​​​ക​​​​​ത​​​​​യാ​​​​​ണ് എ​​​​​ന്ന് അ​​​​​ത് ന​​​​​മ്മെ ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ച്ചു. ഇ​​​​​ത് വെ​​​​​റും ഭൂ​​​​​മി​​​​​യ​​​​​ല്ല; ഭ​​​​​ക്തി​​​​​യും ക​​​​​ർ​​​​​ത്ത​​​​​വ്യ​​​​​ബോ​​​​​ധ​​​​​വുംകൊ​​​​​ണ്ട് പു​​​​​ണ്യ​​​​​മാ​​​​​യ തീ​​​​​ർ​​​​​ഥ​​​​മാ​​​​​ണ്; ഒ​​​​​രു പു​​​​​ണ്യ​​​​​ഭൂ​​​​​മി​​​​​യാ​​​​​ണ്.

മ​​​​​ഹ​​​​​ർ​​​​​ഷി അ​​​​​ര​​​​​ബി​​​​​ന്ദോ വി​​​​​വ​​​​​രി​​​​​ച്ച​​​​​തു​​​​​പോ​​​​​ലെ, ബ​​​​​ങ്കിം ആ​​​​​ധു​​​​​നി​​​​​ക ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഋ​​​​​ഷി​​​​​വ​​​​​ര്യ​​​​​നാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ദ്ദേ​​​​​ഹം ത​​​​​ന്‍റെ വാ​​​​​ക്കു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ രാ​​​​ഷ്‌​​​​ട്ര​​​​ത്തി​​​​​ന്‍റെ ആ​​​​​ത്മാ​​​​​വി​​​​​നെ വീ​​​​​ണ്ടും ഉ​​​​​ണ​​​​​ർ​​​​​ത്തി. അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ‘ആ​​​​​ന​​​​​ന്ദ​​​​​മ​​​​​ഠം’ വെ​​​​​റു​​​​​മൊ​​​​​രു നോ​​​​​വ​​​​​ൽ ആ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല; സു​​​​​ഷു​​​​​പ്തി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന ജ​​​​​ന​​​​​ത​​​​​യെ അ​​​​​തി​​​​​ന്‍റെ ദി​​​​​വ്യ​​​​​ശ​​​​​ക്തി വീ​​​​​ണ്ടും ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ പ്രേ​​​​​രി​​​​​പ്പി​​​​​ച്ച ഗ​​​​​ദ്യ​​​​​മ​​​​​ന്ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്. ബ​​​​​ങ്കിം ബാ​​​​​ബു ത​​​​​ന്‍റെ ഒ​​​​​രു ക​​​​​ത്തി​​​​​ൽ എ​​​​​ഴു​​​​​തി​​​​​യ​​​​​തി​​​​​ങ്ങ​​​​​നെ: “എ​​​​​ന്‍റെ എ​​​​​ല്ലാ കൃ​​​​​തി​​​​​ക​​​​​ളും ഗം​​​​​ഗ​​​​​യി​​​​​ൽ ന​​​​​ഷ്‌​​​​ട​​​​​പ്പെ​​​​​ട്ടാ​​​​​ലും എ​​​​​നി​​​​​ക്ക് എ​​​​​തി​​​​​ർ​​​​​പ്പി​​​​​ല്ല; ഈ ​​​​​ഒ​​​​​രു ഗീ​​​​​തം മാ​​​​​ത്രം അ​​​​​ന​​​​​ശ്വ​​​​​ര​​​​​മാ​​​​​യി നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കും. അ​​​​​തൊ​​​​​രു മ​​​​​ഹ​​​​​ത്താ​​​​​യ ഗാ​​​​​ന​​​​​മാ​​​​​യി​​​​​രി​​​​​ക്കും, ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ഹൃ​​​​​ദ​​​​​യ​​​​​ങ്ങ​​​​​ളെ കീ​​​​​ഴ​​​​​ട​​​​​ക്കും.’’ ഈ ​​​​​വാ​​​​​ക്കു​​​​​ക​​​​​ൾ പ്ര​​​​​വ​​​​​ച​​​​​നാ​​​​​ത്മ​​​​​ക​​​​​മാ​​​​​യി​​​​​രു​​​​​ന്നു. കോ​​​​​ള​​​​​നി​​​​​വാ​​​​​ഴ്ച​​​​​യു​​​​​ടെ ഏ​​​​​റ്റ​​​​​വും ഇ​​​​​രു​​​​​ണ്ട കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ലൊ​​​​​ന്നി​​​​​ൽ എ​​​​​ഴു​​​​​തി​​​​​യ ‘വ​​​​​ന്ദേ​​​​​മാ​​​​​ത​​​​​രം’ ഉ​​​​​ണ​​​​​ർ​​​​​വി​​​​​ന്‍റെ പ്ര​​​​​ഭാ​​​​​ത​​​​​ഗാ​​​​​ന​​​​​മാ​​​​​യി മാ​​​​​റി. സാം​​​​​സ്കാ​​​​​രി​​​​​ക അ​​​​​ഭി​​​​​മാ​​​​​ന​​​​​വും നാ​​​​​ഗ​​​​​രി​​​​​ക ദേ​​​​​ശീ​​​​​യ​​​​​ത​​​​​യും സം​​​​​യോ​​​​​ജി​​​​​പ്പി​​​​​ച്ച ഗാ​​​​​ന​​​​​മാ​​​​​യി അ​​​​​തു മു​​​​​ഴ​​​​​ങ്ങി. മാ​​​​​തൃ​​​​​ഭൂ​​​​​മി​​​​​യോ​​​​​ടു​​​​​ള്ള ഭ​​​​​ക്തി​​​​​യാ​​​​​ൽ ത​​​​​ന്‍റെ ഓ​​​​​രോ അ​​​​​ണു​​​​​വി​​​​​ലും അ​​​​​നു​​​​​ര​​​​​ണ​​​​​നം ചെ​​​​​യ്ത ഒ​​​​​രു മ​​​​​നു​​​​​ഷ്യ​​​​​നു മാ​​​​​ത്ര​​​​​മേ അ​​​​​ത്ത​​​​​രം വ​​​​​രി​​​​​ക​​​​​ൾ എ​​​​​ഴു​​​​​താ​​​​​ൻ ക​​​​​ഴി​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു​​​​​ള്ളൂ.

1896ൽ, ​​​​​ര​​​​​ബീ​​​​​ന്ദ്ര​​​​​നാ​​​​​ഥ ടാ​​​​​ഗോ​​​​​ർ ‘വ​​​​​ന്ദേ​​​​​മാ​​​​​ത​​​​​രം’ എ​​​​​ന്ന ഗാ​​​​​നം ക​​​​​ൽ​​​​​ക്ക​​​​​ട്ട കോ​​​​​ൺ​​​​​ഗ്ര​​​​​സ് സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ ആ​​​​​ല​​​​​പി​​​​​ച്ചു. അ​​​​​ത് ആ ​​​​​ഗീ​​​​​ത​​​​​ത്തി​​​​​ന് അ​​​​​തി​​​​​ന്‍റെ ശ​​​​​ബ്ദ​​​​​വും അ​​​​​ന​​​​​ശ്വ​​​​​ര​​​​​ത​​​​​യും ന​​​​​ൽ​​​​​കി. ഭാ​​​​​ഷ​​​​​യു​​​​​ടെ​​​​​യും പ്ര​​​​​ദേ​​​​​ശ​​​​​ത്തി​​​​​ന്‍റെ​​​​​യും അ​​​​​തി​​​​​ർ​​​​​വ​​​​​ര​​​​​മ്പു​​​​​ക​​​​​ൾ മ​​​​​റി​​​​​ക​​​​​ട​​​​​ന്ന് രാ​​​​​ജ്യ​​​​​ത്തു​​​​​ട​​​​​നീ​​​​​ളം പ്ര​​​​​തി​​​​​ധ്വ​​​​​നി​​​​​ച്ചു. ത​​​​​മി​​​​​ഴ്‌​​​​​നാ​​​​​ട്ടി​​​​​ൽ, സു​​​​​ബ്ര​​​​​ഹ്മ​​​​​ണ്യ ഭാ​​​​​ര​​​​​തി ഇ​​​​​ത് ത​​​​​മി​​​​​ഴി​​​​​ലേ​​​​​ക്ക് മൊ​​​​​ഴി​​​​​മാ​​​​​റ്റം ചെ​​​​​യ്തു, പ​​​​​ഞ്ചാ​​​​​ബി​​​​​ൽ വി​​​​​പ്ല​​​​​വ​​​​​കാ​​​​​രി​​​​​ക​​​​​ൾ ബ്രി​​​​​ട്ടീ​​​​​ഷ് ഭ​​​​​ര​​​​​ണ​​​​​ത്തെ ധി​​​​​ക്ക​​​​​രി​​​​​ച്ച് അ​​​​​ത് ആ​​​​​ല​​​​​പി​​​​​ച്ചു.

1905ൽ ​​​​​ബം​​​​​ഗാ​​​​​ൾ വി​​​​​ഭ​​​​​ജ​​​​​നസ​​​​​മ​​​​​യ​​​​​ത്ത്, പ്ര​​​​​വി​​​​​ശ്യ​​​​​യി​​​​​ലു​​​​​ട​​​​​നീ​​​​​ളം ക​​​​​ലാ​​​​​പം പൊ​​​​​ട്ടി​​​​​പ്പു​​​​​റ​​​​​പ്പെ​​​​​ട്ട​​​​​പ്പോ​​​​​ൾ, ബ്രി​​​​​ട്ടീ​​​​​ഷു​​​​​കാ​​​​​ർ ‘വ​​​​​ന്ദേ​​​​​മാ​​​​​ത​​​​​രം’ പ​​​​​ര​​​​​സ്യ​​​​​മാ​​​​​യി ചൊ​​​​​ല്ലു​​​​​ന്ന​​​​​ത് നി​​​​​രോ​​​​​ധി​​​​​ച്ചു. എ​​​​​ന്നി​​​​​രു​​​​​ന്നാ​​​​​ലും, 1906 ഏ​​​​​പ്രി​​​​​ൽ 14ന് ​​​​​ബ​​​​​രി​​​​​സാ​​​​​ലി​​​​​ൽ ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് ആ​​​​​ളു​​​​​ക​​​​​ൾ ഉ​​​​​ത്ത​​​​​ര​​​​​വ് ലം​​​​​ഘി​​​​​ച്ചു. സ​​​​​മാ​​​​​ധാ​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​യി പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ച ജ​​​​​ന​​​​​ക്കൂ​​​​​ട്ട​​​​​ത്തി​​​​​നു നേ​​​​​രേ പോ​​​​​ലീ​​​​​സ് ലാ​​​​​ത്തി​​​​​ച്ചാ​​​​​ർ​​​​​ജ് ന​​​​​ട​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ൾ സ്ത്രീ​​​​​ക​​​​​ളും പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​രും ഒ​​​​​രു​​​​​പോ​​​​​ലെ തെ​​​​​രു​​​​​വി​​​​​ൽ ചോ​​​​​ര​​​​​യൊ​​​​​ലി​​​​​പ്പി​​​​​ച്ചു​​​​ നി​​​​​ന്നു; ഒ​​​​​രേ സ്വ​​​​​ര​​​​​ത്തി​​​​​ൽ ‘വ​​​​​ന്ദേ മാ​​​​​ത​​​​​രം’ എ​​​​​ന്ന് ആ​​​​​ർ​​​​​ത്തു​​​​​വി​​​​​ളി​​​​​ച്ചു.

അ​​​​​വി​​​​​ടെ​​​​നി​​​​​ന്ന്, ഈ ​​​​​വി​​​​​ശു​​​​​ദ്ധ​​​​ഗാ​​​​​നം ഗ​​​​​ദ്ദ​​​​​ർ പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ വി​​​​​പ്ല​​​​​വ​​​​​കാ​​​​​രി​​​​​ക​​​​​ളോ​​​​​ടൊ​​​​​പ്പം ക​​​​​ലി​​​​​ഫോ​​​​​ർ​​​​​ണി​​​​​യ​​​​​യി​​​​​ലേ​​​​​ക്ക് സ​​​​​ഞ്ച​​​​​രി​​​​​ച്ചു. നേ​​​​​താ​​​​​ജി​​​​​യു​​​​​ടെ സൈ​​​​​നി​​​​​ക​​​​​ർ സിം​​​​​ഗ​​​​​പ്പൂ​​​​​രി​​​​​ൽ​​​​നി​​​​​ന്ന് മാ​​​​​ർ​​​​​ച്ച് ചെ​​​​​യ്യു​​​​​മ്പോ​​​​​ൾ ആ​​​​​സാ​​​​​ദ് ഹി​​​​​ന്ദ് ഫൗ​​​​​ജി​​​​​ന്‍റെ നി​​​​​ര​​​​​ക​​​​​ളി​​​​​ൽ അ​​​​​ത് പ്ര​​​​​തി​​​​​ധ്വ​​​​​നി​​​​​ച്ചു. 1946ലെ ​​​​​റോ​​​​​യ​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ നേ​​​​​വി ക​​​​​ലാ​​​​​പ​​​​​ത്തി​​​​​ൽ ബ്രി​​​​​ട്ടീ​​​​​ഷ് യു​​​​​ദ്ധ​​​​​ക്ക​​​​​പ്പ​​​​​ലു​​​​​ക​​​​​ളി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ നാ​​​​​വി​​​​​ക​​​​​ർ ത്രി​​​​​വ​​​​​ർ​​​​​ണ പ​​​​​താ​​​​​ക ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ഴും അ​​​​​ത് മു​​​​​ഴ​​​​​ങ്ങി. ഖു​​​​​ദി​​​​​റാം ബോ​​​​​സ് മു​​​​​ത​​​​​ൽ അ​​​​​ഷ്ഫാ​​​​​ഖു​​​​​ള്ള ഖാ​​​​​ൻ വ​​​​​രെ​​​​​യും, ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​ർ ആ​​​​​സാ​​​​​ദ് മു​​​​​ത​​​​​ൽ തി​​​​​രു​​​​​പ്പൂ​​​​​ർ കു​​​​​മ​​​​​ര​​​​​ൻ വ​​​​​രെ​​​​​യും ആ ​​​​​മു​​​​​ദ്രാ​​​​​വാ​​​​​ക്യം ഒ​​​​​ന്നാ​​​​​യി പ്ര​​​​​തി​​​​​ധ്വ​​​​​നി​​​​​പ്പിച്ചു. അ​​​​​ത് വെ​​​​​റു​​​​​മൊ​​​​​രു ഗാ​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല; അ​​​​​ത് രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ആ​​​​​ത്മാ​​​​​വി​​​​​ന്‍റെ കൂ​​​​​ട്ടാ​​​​​യ ശ​​​​​ബ്ദ​​​​​മാ​​​​​യി മാ​​​​​റി​​​​​യി​​​​​രു​​​​​ന്നു. ‘വ​​​​​ന്ദേ​​​​​മാ​​​​​ത​​​​​ര’​​​​​ത്തി​​​​​ന് “ഏ​​​​​റ്റ​​​​​വും മ​​​​​ന്ദീ​​​​​ഭ​​​​​വി​​​​​ച്ച ര​​​​​ക്ത​​​​​ത്തെ പോ​​​​​ലും ഇ​​​​​ള​​​​​ക്കി​​​​​വി​​​​​ടാ​​​​​നു​​​​​ള്ള മാ​​​​​ന്ത്രി​​​​​കശ​​​​​ക്തി” ഉ​​​​​ണ്ടെ​​​​​ന്ന് മ​​​​​ഹാ​​​​​ത്മാ​​​​​ഗാ​​​​​ന്ധി ത​​​​​ന്നെ സ​​​​​മ്മ​​​​​തി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. അ​​​​​ത് ലി​​​​​ബ​​​​​റ​​​​​ലു​​​​​ക​​​​​ളെ​​​​​യും വി​​​​​പ്ല​​​​​വ​​​​​കാ​​​​​രി​​​​​ക​​​​​ളെ​​​​​യും പ​​​​​ണ്ഡി​​​​​ത​​​​​രെ​​​​​യും സൈ​​​​​നി​​​​​ക​​​​​രെ​​​​​യും ഒ​​​​​രു​​​​​പോ​​​​​ലെ ഒ​​​​​ന്നി​​​​​പ്പി​​​​​ച്ചു. മ​​​​​ഹ​​​​​ർ​​​​​ഷി അ​​​​​ര​​​​​ബി​​​​​ന്ദോ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​തു​​​​​പോ​​​​​ലെ, അ​​​​​ത് “ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പു​​​​​ന​​​​​ർ​​​​​ജ​​​​​ന്മ​​​​​ത്തി​​​​​ന്‍റെ മ​​​​​ന്ത്രം’’ ആ​​​​​യി​​​​​രു​​​​​ന്നു.

Latest News

Up